തൃപ്രങ്ങോട്: ആലിങ്ങല്‍ എരിഞ്ഞിക്കാട്ട് മുഹമ്മദലിയുടെ മകന് സക്കീറിനെ (30) വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പെരുന്തല്ലൂരില്‍ ഹോട്ടൽ ജീവനക്കാരനായിരുന്നു. മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രിയില്‍. നടപടിക്രമങ്ങള്‍ക്കു ശേഷം വെള്ളിയാഴ്ച ആലിങ്ങല്‍ സൗത്ത് ജുമാ മസ്ജിദില്‍ ഖബറടക്കും. മാതാവ്: നഫീസ. ഭാര്യ: റയീസ. മകന്: മുഹമ്മദ് റിനാസ്.