മുളങ്കുന്നത്തുകാവ്: നെഞ്ച് വേദനയെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച വിയ്യൂർ സെന്‍ട്രല്‍ ജയിലിലെ തടവുകാരന് മരിച്ചു. എറണാകുളം പള്ളുരുത്തി കരിത്തര വീട്ടില്‍ ആൻറണിയാണ് (67) മരിച്ചത്. പോക്സോ കേസില്‍ ശിക്ഷിക്കപ്പെട്ട് ഒരു വര്‍ഷമായി ജയിലില്‍ കഴിയുകയായിരുന്നു. വ്യാഴാഴ്ച വെളുപ്പിന് അഞ്ചിന് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജയില്‍ അധികൃതരാണ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തും മുമ്പ് മരിച്ചതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു.