വള്ളിക്കുന്ന്: ലോക്താന്ത്രിക് ജനതാദൾ സംസ്ഥാന കമ്മിറ്റി അംഗവും ചേലേമ്പ്ര പുല്ലിപ്പറമ്പ് എസ്.വി.എ.യു.പി.എസ് റിട്ട. അധ്യാപകനുമായ മേച്ചേരി നാരായണൻ മാസ്റ്റർ (97) നിര്യാതനായി. 1948ൽ സോഷ്യലിസ്റ്റ് പാർട്ടി വള്ളിക്കുന്നിൽ രൂപവത്കരിക്കാനും തുടർന്ന് പാർട്ടിയുടെ മലബാർ മേഖല സമ്മേളനം നടത്താനും നേതൃത്വം നൽകി. വള്ളിക്കുന്നിൽ റോഡ്, വൈദ്യുതി, വില്ലേജ്, സഹകരണ ബാങ്ക്, വിദ്യാഭ്യാസ വികസനം എന്നിവ യാഥാർഥ്യമാക്കാൻ മുന്നിട്ടിറങ്ങി. ആർ.എം. മനക്കലാത്ത്, പി.എം. കുഞ്ഞിരാമൻ നമ്പ്യാർ, പി.ആർ. കുറുപ്പ്, എം.പി. വീരേന്ദ്രകുമാർ, അരങ്ങിൽ ശ്രീധരൻ തുടങ്ങിയ നേതാക്കൾക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ വി.സി. നാരായണി (റിട്ട. അധ്യാപിക, ജി.എൽ.പി.എസ് വള്ളിക്കുന്ന്). മക്കൾ: റീത്താകുമാരി, നീനാകുമാരി (അധ്യാപിക, ലിന രാജ് എൽ.പി.എസ് മീഞ്ചന്ത), പരേതനായ നവീൻരാജ്. മരുമക്കൾ: അരങ്ങിൽ ഗിരീഷ്കുമാർ, കെ.കെ. രാജൻ (മാനേജർ എസ്.ബി.ഐ, മാനാഞ്ചിറ).