വാടാനപ്പള്ളി: ദേശീയപാത തൃത്തല്ലൂർ മീൻ ചന്തക്ക് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് വയോധികൻ മരിച്ചു. ബൈക്ക് യാത്രക്കാരനായ വാടാനപ്പള്ളി സ്വദേശി തോട്ടപ്പറമ്പത്ത് ബാലനാണ് (70) മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 5.30 ഓടെ യായിരുന്നു അപകടം. അപകടത്തിൽ പെട്ടവരെ വാടാനപ്പള്ളി ആക്ട്സ് പ്രവർത്തകർ തൃശൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ബാലൻ മരിച്ചിരുന്നു.