ചെറുതുരുത്തി: പുതുശ്ശേരി വെള്ളറക്കാട്ട് വീട്ടിൽ ഓമനക്കുട്ടൻ നായർ (79) കോവിഡ് ബാധിച്ച് മരിച്ചു. വാർധക്യ സംബന്ധമായ അസുഖത്തെ തുടർന്ന് മുന്ന് ദിവസം മുമ്പ് തൃശൂരിലെ സ്വകാര്യ ഹോസ്പിറ്റലിൽ എത്തിയപ്പോൾ അവിടെ നടത്തിയ പരിശോധയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പുലർച്ചെയാണ് മരിച്ചത്. ഭാര്യ: രാധ. മക്കൾ: സന്തോഷ്, സന്ധ്യ, സൗമ്യ, സവിത. മരുമക്കൾ: സൗമ്യ, ഗിരീഷ്, മനോജ്, അനൂപ്.