നേമം: മകളുമൊത്ത് സ്കൂട്ടറിൽ പോവുകയായിരുന്ന ഗൃഹനാഥൻ അപകടത്തിൽ മരിച്ചു.മച്ചേൽ ആടോട്ടുകോണം മേക്കുംകര വീട്ടിൽ മണികണ്ഠൻ (49) ആണ് മരിച്ചത്. കഴിഞ്ഞദിവസം വൈകുന്നേരമായിരുന്നു സംഭവം. ഇരട്ടക്കലുങ്കിന് സമീപത്തെ റേഷൻ കടയ്ക്ക് മുന്നിലാണ് അപകടം നടന്നത്. മണികണ്ഠൻ മകൾ ശാരിയുമായി ആക്ടീവ സ്കൂട്ടറിൽ പേയാട് ഭാഗത്ത് നിന്ന് വീട്ടിലേക്ക് പോകവേ അതേദിശയിൽ വരികയായിരുന്ന ബസ് തട്ടി താഴെ വീഴുകയായിരുന്നു. തലയിലൂടെ ബസിെൻറ ചക്രങ്ങൾ കയറിയതാണ് മരണകാരണമായത്.
ശാരി (12) നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. കരിപ്പൂര് പെട്രോൾ പമ്പ് സർവിസ് സെൻററിലെ ജീവനക്കാരനാണ് മണികണ്ഠൻ. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.
ഭാര്യ: മായ. മകൻ: ശബരി. മലയിൻകീഴ് പൊലീസ് കേസെടുത്തു.