കൊട്ടാരക്കര: ദക്ഷിണാഫ്രിക്കയിൽെവച്ചുണ്ടായ വാഹനാപകടത്തിൽ ഗൃഹനാഥൻ മരിച്ചു. തൃക്കണ്ണമംഗൽ സോമ വിലാസത്തിൽ സോമശേഖരൻ പിള്ളയാണ് (61) മരിച്ചത്. ട്രെയിലറും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. ഭാര്യ: രേണുക (കൊച്ചഴികത്ത് കിഴക്കേതിൽ കുടുംബാംഗം). മക്കൾ: കാർത്തിക എസ്. പിള്ള, കിരൺ എസ്.പിള്ള. മരുമകൻ: അവനേഷ് പിള്ള. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12 ന് തൃക്കണ്ണമംഗലിലെ വീട്ടുവളപ്പിൽ. സഞ്ചയനം മാർച്ച് നാലിന് രാവിലെ എട്ടിന്.