എടപ്പാള്‍: പൂക്കരത്തറയിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് വയോധികൻ മരിച്ചു. കോലൊളമ്പ് സ്വദേശി കണ്ടത്ത് വളപ്പിൽ കുഞ്ഞാലിയാണ് (കുഞ്ഞു-69) മരിച്ചത്.
ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടറും പൊന്നാനി സ്വദേശി സഞ്ചരിച്ച ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോലൊളമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ഭാര്യ: ബീപാത്തു. മക്കൾ: മുബാറക്ക്, നസീം, നവാസ്, സീനത്ത്, റസിയ.