പുളിക്കൽ: ഐക്കരപ്പടി കൈതക്കുണ്ട പാണരുകണ്ടി പത്മനാഭൻ (76) നിര്യാതനായി. ഫറോക്ക് ഗവ. വെൽഫെയർ സ്കൂൾ പ്രഥമാധ്യാപകനായിരുന്നു. സി.പി.എം പേങ്ങാട് ബ്രാഞ്ച് മുൻ അംഗമാണ്. ഭാര്യ: ലക്ഷ്മി (റിട്ട. പ്രഥമാധ്യാപിക കരിങ്കല്ലായ് ജി.എൽ.പി.സ്കൂൾ). മക്കൾ: ഷാജി (മാനേജർ, ഫറോക്ക് സഹകരണ ബാങ്ക്), ബൈജു (സെക്ഷൻ ഓഫിസർ കാലിക്കറ്റ് സർവകലാശാല). മരുമക്കൾ: ബിന്ദു, പ്രസീത (ചെറുകാവ് പട്ടികജാതി സഹകരണ സംഘം).