അബ്ദുറഹീം ഫൈസി
എ.ആർ നഗർ: കക്കാടംപുറം ഊക്കത്ത് പരേതനായ പാലമഠത്തിൽ കണ്ണാട്ടിൽ മസ്ഊദ് മുസ്ലിയാരുടെ മകൻ കുറ്റൂർ നോർത്തിൽ താമസിക്കുന്ന അബ്ദുറഹീം ഫൈസി (71) നിര്യാതനായി. വളാഞ്ചേരി മർക്കസ് രക്ഷാധികാരിയായിരുന്നു. ആനക്കയം ചിറ്റാത്തുപാറ ജുമാ മസ്ജിദ്, മുംെബെ ഖുവ്വത്തുൽ ഇസ്ലാം അറബിക് കോളജ് എന്നിവിടങ്ങളിൽ മുദരിസായി പ്രവർത്തിച്ചിട്ടുണ്ട്. ദീർഘകാലം അബൂദബിയിൽ പ്രവാസിയായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: അഹ്മദ് ശുഹൈബ് (റിയാദ്), മുഹമ്മദ് അമീൻ ഹുദവി. മരുമക്കൾ: ജുവൈരിയ, ഫാത്തിമ സുഹ്റ വഫിയ്യ. സഹോദരങ്ങൾ: അബ്ദുൽ ഗഫൂർ മൗലവി (ഖത്തീബ് എടക്കാപ്പറമ്പ് ജുമാ മസ്ജിദ്), ഹൈദർ മൗലവി (ബഹ്റൈൻ) ഖദീജ, സൈനബ, പരേതരായ അഹമ്മദ് മുസ്ലിയാർ, അബ്ദു മൗലവി, ആയിശ, ഫാത്തിമ.