ഹരിപ്പാട്: മണ്ണാറശ്ശാല ചുള്ളിയിൽ പനവേലിൽ ഇല്ലത്ത് (തിരുവനന്തപുരം ഉള്ളൂർ പ്രശാന്ത് നഗറിൽ) അഡ്വ. സി.എൻ.പി. നമ്പിയുടെ ഭാര്യ എം. സുശീല (71, റിട്ട. ആലപ്പുഴ ജില്ല രജിസ്ട്രാർ) നിര്യാതയായി. സംസ്കൃത പണ്ഡിതൻ ഹരിപ്പാട്ട് മണിമംഗലത്ത് മഠം എം. മാധവൻ ഉണ്ണിയുടെ മകളാണ്. മക്കൾ: ഡോ. പി. പദ്മജ (ലീഡ്സ് യൂനിവേഴ്സിറ്റി സയൻറിസ്റ്റ്, ഇംഗ്ലണ്ട്), ഡോ. ശാരദ (കേരള ഹെൽത്ത് സർവിസ് െഡൻറൽ സർജൻ). മരുമക്കൾ: എൻ. വാസുദേവ് (തിരുവനന്തപുരം ആകാശവാണി അസി. ഡയറക്ടർ), പ്രഫ. ഡോ. അനൂപ് ഹാരിസ് (തിരുനെൽവേലി രാജാസ് ഡെൻറൽ കോളജ്). സംസ്കാരം പിന്നീട് ഹരിപ്പാട് മണ്ണാറശ്ശാല വീട്ടുവളപ്പിൽ.