ആലപ്പുഴ: പരിക്കേറ്റ് 10 വർഷമായി ചികിത്സയിലിരുന്ന അരൂക്കുറ്റി കാവേത്തുവെളി ഹനീഫ (52) നിര്യാതനായി. മത്സ്യക്കച്ചവടക്കാരനായ ഹനീഫ മത്സ്യം എടുക്കാൻ ചന്തിരൂർ മാർക്കറ്റിലേക്ക് ബൈക്കിൽ പോകുമ്പോൾ പച്ചക്കറി കയറ്റിയ ലോറി ഇടിച്ചായിരുന്നു അപകടം. ഭാര്യ: ഹസീന. മക്കൾ: അനീസ്, അൻസിയ, നാദിഷാ. മരുമക്കൾ: ഷിബിന, മനാഫ്, ഷെമീർ.