പത്തനംതിട്ട: മെഴുവേലി മോഹനവിലാസത്തിൽ (കണിയാൻപറമ്പിൽ) പരേതനായ തങ്കപ്പെൻറ ഭാര്യ കാർത്യായനി (83) നിര്യാതയായി. മക്കൾ: മോഹനൻ, വത്സല, ശകുന്തള, അനിത. മരുമക്കൾ: വത്സല, വിശ്വനാഥൻ (മണി), വിശ്വനാഥൻ, വേണു (സബ് ഇൻസ്പെക്ടർ, കേരള പൊലീസ്). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.