ഇരിങ്ങാലക്കുട: ഠാണാവിൽ സ്വകാര്യ ഷോപ്പിങ് കോംപ്ലക്സിൽ ജോലിക്കിടെ ഷോക്കേറ്റ് ഇലക്ട്രീഷ്യൻ മരിച്ചു. എടക്കുളം സ്വദേശി എളേടത്ത് കൊച്ചയ്യപ്പെൻറ മകൻ വിനോദാണ് (45) മരിച്ചത്. ഡ്രില്ലിങ് മെഷീൻ ഉപയോഗിച്ച് ചുമർ തുളക്കുന്നതിനിടെ ചുമരിനുള്ളിലെ വയറിൽനിന്ന് ഷോക്കേറ്റ് തെറിച്ച് വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുംമുമ്പ് മരിച്ചു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ. മാതാവ്: വിലാസിനി. ഭാര്യ: അനീഷ്യ. മക്കൾ: ദേവനന്ദ, വരലക്ഷ്മി.