തൃശൂർ: ജനറൽ ആശുപത്രിയിൽ വിരമിക്കുന്ന ദിവസം നഴ്സിങ് അസിസ്റ്റൻറിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കണിമംഗലം കളരിപ്പതി വീട്ടിൽ രാമസ്വാമി നാടാരുടെ മകൻ കെ.ആർ. സുബ്രഹ്മണ്യനാണ് (56) മരിച്ചത്. ശനിയാഴ്ച രാവിലെ 8.30ന് വാർഡിലെ ഡ്രസിങ് റൂമിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച വിരമിക്കുന്ന ദിവസമായിരുന്നു. വെള്ളിയാഴ്ച രാത്രി ജോലിക്കാണെന്ന് അറിയിച്ചാണ് വീട്ടിൽനിന്ന് ഇറങ്ങിയതെന്ന് പൊലീസ് പറഞ്ഞു. ഭാര്യ: ഗിരിജ. മക്കൾ: സുസ്മിത (അസി. പ്രഫ. എം.ജി സർവകലാശാല), ആതിര. സംസ്കാരം ഞായറാഴ്ച രണ്ടിന് വടൂക്കര ശ്മശാനത്തിൽ.