കുന്നംകുളം: കുന്നംകുളം പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.വി. ഉഷ (51) കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ബാധിച്ചതിനെ തുടർന്ന് പത്ത് ദിവസമായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു മരണം. തൃശൂര്‍ സിറ്റി പൊലീസിെൻറ സ്റ്റുഡൻറ് പൊലീസ് കാഡറ്റ് പരിശീലക കൂടിയായിരുന്നു. തൃശൂര്‍ വിജിലന്‍സ് ആൻഡ് ആൻറി കറപ്ഷന്‍ ബ്യൂറോ സബ് ഇന്‍സ്പെക്ടര്‍ ടി.കെ. ബാലെൻറ ഭാര്യയാണ്. മകൾ: ഒലീവ.