കോവളം: അർബുദത്തിന് ചികിത്സയിലായിരുന്ന വിദേശവനിത നിര്യാതയായി. 15 വർഷത്തോളമായി കോവളം ആഴകുളം തൊഴിച്ചൽ ഭാഗത്ത് താമസിച്ചുവന്ന യു.എസ് സ്വദേശിയായ സ്മിത്ത് നാൻസി ആൻ (82) ആണ് മരിച്ചത്. വേദങ്ങളിലും ഉപനിഷത്തുകളിലും തൽപരയായ ഇവർ ഹിന്ദുമതാചാരപ്രകാരം ശവസംസ്കാരം നടത്തണമെന്നും അസ്ഥി കോവളം കടലിൽ നിമജ്ജനം ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നതായും അതിനായി ബന്ധുക്കൾ കോവളത്ത് എത്തിയതായും പൊലീസ് പറഞ്ഞു