പൊന്നാനി: മത്സ്യബന്ധനത്തിനിടെ െതാഴിലാളി കുഴഞ്ഞുവീണ് മരിച്ചു. പൊന്നാനി അഴീക്കൽ സ്വദേശി പറമ്പിൽ മുഹമ്മദാണ് (മാനു-54) മരിച്ചത്. പൊന്നാനി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ദിയ ഫർഹത്ത് എന്ന ബോട്ടിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ ശനിയാഴ്ച വൈകീട്ട് നാലോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. പുലർച്ച പുറപ്പെട്ട ബോട്ട് ഈ സമയം കടലിൽ 30 നോട്ടിക്കൽ മൈൽ ദൂരെയായിരുന്നു. ബോട്ടിൽ കൂടെയുണ്ടായിരുന്നവർ പൊന്നാനി തീരദേശ പൊലീസിനെയും ഫിഷറീസ് വകുപ്പിനെയും വിവരമറിയിച്ചു. തീരദേശ പൊലീസ് ഇൻറർസെപ്റ്റർ ബോട്ടിൽ പുറപ്പെട്ടെങ്കിലും തളർന്നനിലയിലായതിനാൽ മത്സ്യബന്ധന ബോട്ടിൽതന്നെ രാത്രി എേട്ടാടെ കരയിലെത്തിച്ചു. തുടർന്ന് പൊന്നാനി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സുലൈഖയാണ് മുഹമ്മദിെൻറ ഭാര്യ. മക്കൾ: അസ്ലം, ഖദീജ, അത്തീഖ്, മെഹബൂബ്.