മണ്ണഞ്ചേരി: റെയിൽവേ ലൈനിൽനിന്ന് വൈദ്യുതാഘാതമേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു.
മാരാരിക്കുളം തെക്ക് പഞ്ചായത്ത് 19ാം വാർഡ് കലവൂർ നമ്പികുളങ്ങരവെളി ശിവെൻറ ഭാര്യ ഓമനയാണ് (46) മരിച്ചത്. ഒരു മാസത്തിന് മുമ്പായിരുന്നു അപകടം. റെയിൽവേ ട്രാക്കിനു സമീപത്തെ വീട്ടിൽ താമസിക്കുന്ന ഓമന വീടിനു മുന്നിലെ മരത്തിെൻറ ചില്ലകൾ ഇരുമ്പ്പൈപ്പിെൻറ തോട്ടി ഉപയോഗിച്ച് ഒടിക്കാൻ ശ്രമിക്കവെ റെയിൽവേയുടെ വൈദ്യുതി കമ്പിയിലേക്ക് ആകർഷിച്ചെന്ന് വീട്ടുകാർ പറഞ്ഞു.
ശരീരം മുഴുവനായി കരിഞ്ഞ നിലയിൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുറച്ചുദിവസമായി വെൻറിലേറ്ററിലായിരുന്നു. ശനിയാഴ്ച രാവിലെ മരിച്ചു.
മക്കൾ: ശിൽപ, ശ്രീദേവി. മരുമകൻ: പ്രിൻസ്.