നാസർ
തൊടുപുഴ: സ്വന്തം ലോറിക്ക് മുന്നിൽ സംസാരിച്ചുകൊണ്ടിരിക്കെ ഡ്രൈവർ കാറിടിച്ച് മരിച്ചു. തൊടുപുഴ പട്ടയംകവല പാറേക്കാട്ടിൽ അലിയാരുടെ മകൻ നാസറാണ് (ബിസ്മി നാസർ -42) മരിച്ചത്.
തൊടുപുഴ-പാലാ റോഡിൽ നടുക്കണ്ടത്ത് വെള്ളിയാഴ്ച വൈകീട്ടായിരുന്നു അപകടം. തൊടുപുഴയിൽനിന്ന് പാലായിലേക്ക് തടി കയറ്റിപ്പോകുകയായിരുന്ന നാസർ നടുക്കണ്ടത്ത് ലോറി ഒതുക്കിയിട്ട് പുറത്തിറങ്ങി മറ്റൊരാളുമായി സംസാരിച്ചുനിൽക്കെ എതിരെവന്ന കാർ ഇടിക്കുകയായിരുെന്നന്ന് പൊലീസ് പറഞ്ഞു.
ഗുരുതര പരിക്കേറ്റ നാസറിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് എറണാകുളത്തെ ആശുപത്രിയിലും എത്തിച്ചെങ്കിലും ശനിയാഴ്ച പുലർച്ച മരിച്ചു. മാതാവ്: ആമിന. ഭാര്യ: മുതലക്കോടം ചീമ്പാറയിൽ കുടുംബാംഗം ആയിശ. മക്കൾ: അൻവർ (വിദ്യാർഥി, എസ്.ജി.എച്ച്.എസ്.എസ്, മുതലക്കോടം), അൽഫിയ (വിദ്യാർഥി, എസ്.എച്ച്.എച്ച്.എസ്, മുതലക്കോടം).