ചേർത്തല: ജോലി കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കില്‍ മടങ്ങുകയായിരുന്ന എസ്.ഐ മിനിലോറിയിടിച്ച് മരിച്ചു. തോപ്പുംപടി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 16ാം വാര്‍ഡ് കൈതാത്തുചിറ പ്രഭാകരപ്പണിക്കരുടെ മകന് കെ.പി. രാജീവാണ് (55) മരിച്ചത്. ദേശീയപാതയില്‍ തുറവൂര്‍ എന്‍.സി.സി കവലക്ക് സമീപം ശനിയാഴ്ച രാത്രി 8.30 ഒാടെയായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ രാജീവിനെ തുറവൂര്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: രമാദേവി.