തിരുവില്വാമല: പാമ്പാടി ഐവർമഠത്തിലേക്ക് ശേഷക്രിയകൾക്ക് വന്നവരുടെ വാഹനമിടിച്ച് വഴിയാത്രക്കാരൻ മരിച്ചു. തിരുവില്വാമല കൊളക്കാട്ടിരി വീട്ടിൽ കൃഷ്ണനാണ് (60) മരിച്ചത്. ഞായറാഴ്ച പുലർച്ച അഞ്ചരയോടെ എസ്.എം തിയറ്ററിനു മുന്നിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ കൃഷ്ണനെ ആദ്യം ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പകൽ 11ഒാടെയാണ് മരിച്ചത്.