കൊടുങ്ങല്ലൂർ: മകനോടൊപ്പം ബൈക്കിൽ യാത്ര ചെയ്യവെ റോഡിൽ വീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു. ശ്രീനാരായണപുരം പി. വെമ്പല്ലൂർ പഞ്ചായത്ത് ഗ്രൗണ്ട് പടിഞ്ഞാറ് വലിയ പറമ്പിൽ വിജയെൻറ ഭാര്യ അംബികയാണ് (54) മരിച്ചത്. വെള്ളിയാഴ്ച കൊടുങ്ങല്ലൂർ തെക്കേ നടയിലായിരുന്നു അപകടം. റോഡിൽ തലയടിച്ച് വീണ ഇവർ അബോധാവസ്ഥയിൻ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് മരിച്ചത്. മക്കൾ: വിഷ്ണു പ്രസാദ്, വിനീഷ. മരുമകൻ: ഷൈബിൻ.