പൊന്നാനി: മത്സ്യ ബന്ധനത്തിടെ ഹൃദയാഘാതം മൂലം മത്സ്യത്തൊഴിലാളി മരിച്ചു. പുതുപൊന്നാനി മുനമ്പം റോഡിൽ ഗവ. ഫിഷറീസ് എൽ.പി. സ്കൂളിന് സമീപം താമസിക്കുന്ന വലിയകത്ത് മുഹമ്മദ് (54) ആണ് മരിച്ചത്.
മത്സ്യ ബന്ധനത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട ഇദ്ദേഹത്തെ കരയിലെത്തിച്ച് പൊന്നാനിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. ഭാര്യ: നബീസു. മക്കൾ: ഹഫ്സ, സാജിദ.