വേങ്ങൽ: പെരിങ്ങര പഞ്ചായത്ത് മുൻ അംഗവും ആലംതുരുത്തി ഗവ. എൽ.പി.എസ് സ്ഥാപകനും മുൻ അധ്യാപകനുമായ ചെമ്പരത്തിമൂട്ടിൽ മുട്ടത്ത് കോരേപ്പറമ്പിൽ പരേതനായ എം.സി. ചെറിയാെൻറ ഭാര്യ തങ്കമ്മ ചെറിയാൻ (103) നിര്യാതയായി. പെണ്ണുക്കര തകിടിയിൽ കുടുംബാംഗമാണ്. മക്കൾ: ലില്ലി, മോളി, പ്രഫ. എം.സി. ചെറിയാൻ (പാമ്പാടി കെ.ജി കോളജ് മുൻ വൈസ് പ്രിൻസിപ്പൽ), ജോർച്ചൻ. മരുമക്കൾ: ബേബിക്കുട്ടി കുമ്പനാട് (കോൺട്രാക്ടർ), തമ്പി (റിട്ട. എയർഫോഴ്സ്), പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം എൽസി (റിട്ട. അധ്യാപിക), സൂസമ്മ. സംസ്കാരം തിങ്കളാഴ്ച മൂന്നിന് വേങ്ങൽ ബഥനി സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.