മണ്ണഞ്ചേരി: നാടക-സിനിമ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന മണ്ണഞ്ചേരി അഞ്ചാം വാർഡ് അമ്മവീട്ടിൽ കുമാർ ജി. പൊന്നാട് (92) നിര്യാതനായി. സെല്ലുലോയ്ഡ്, അഗ്നിനക്ഷത്രം, ചീഫ് മിനിസ്റ്റർ ഗൗതമി, അവസാന സിനിമയായ ചോദ്യം എന്നിവയിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. കൊല്ലം നവചേതന, ശാരംഗപാണിയുടെ മലയാള കലാഭവൻ എന്നീ നാടക ട്രൂപ്പുകളിലൂടെ ഒട്ടനവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിട്ടുണ്ട്. നിരവധി ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിരുന്നു. കെ.എസ്.ആർ.ടി.സിയിൽ ടയർ ഇൻസ്പെക്ടറായിരുന്നു. ഭാര്യ: രാധാമണി. മക്കൾ: ലാൽ കുമാർ (അപ്പോളോ ടയേഴ്സ് കളമശ്ശേരി), ലൗലി, ബിന്ദു, ബിജു (എ.എസ്.ഐ, ഡിവൈ.എസ്.പി ഓഫിസ് ആലപ്പുഴ). മരുമക്കൾ: ബിജു മോൾ (അധ്യാപിക എസ്.ഡി.വി ജെ.ബി സ്കൂൾ ആലപ്പുഴ), എൻ.എസ്. രാജേന്ദ്രൻ (റിട്ട. എസ്.ഡബ്ല്യു.ടി.ഡി), കെ.യു. രാജേന്ദ്രൻ, സുസ്മിത. സംസ്കാരം തിങ്കളാഴ്ച 11ന് വീട്ടുവളപ്പിൽ.