േകാവിഡ് ബാധിച്ച് മരിച്ചു
അരൂർ: കോവിഡ് ബാധിച്ച് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന കൊച്ചിൻ കോർപറേഷൻ റിട്ട. റവന്യൂ ഇൻസ്പെക്ടർ അരൂർ കളത്തിൽ കെ.കെ. രവീന്ദ്രനാഥൻ (69) മരിച്ചു. കൊച്ചി അംബേദ്കർ കൾചറൽ ഫോറം സ്ഥാപക സെക്രട്ടറിയാണ്. ഭാര്യ: തിലോത്തമ (പോസ്റ്റ് മിസ്ട്രസ്, കൊച്ചി). മക്കൾ: വേണുനാഥ്, സൂര്യനാഥ്. മരുമക്കൾ: പ്രീതി, അശ്വതി. സംസ്കാരം നടത്തി. ഇതോടെ അരൂർ പഞ്ചായത്തിൽ 18 പേർ കോവിഡ് ബാധിച്ച് മരിച്ചു.