ഓട്ടോയിടിച്ച് കാൽനടയാത്രികൻ മരിച്ചു
അടൂർ: ഓട്ടോയിടിച്ച് പരിക്കേറ്റ കാൽനടയാത്രികൻ മരിച്ചു. തുവയൂർ വടക്ക് 310ാം നമ്പർ എസ്.എൻ.ഡി.പി ശാഖ യോഗം പ്രസിഡൻറ് അന്തിച്ചിറ അരുണിമയിൽ (പ്ലാവിളയിൽ) രാജേന്ദ്രനാണ് (67) മരിച്ചത്. മണക്കാല-അന്തിച്ചിറ റോഡിൽ എസ്.എൻ.ഡി.പി ഗുരുമന്ദിരത്തിന് സമീപം ഞായറാഴ്ച രാവിലെ 10.45 ഒാടെയായിരുന്നു അപകടം. അടൂർ ജനറൽ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയശേഷം കോട്ടയം മെഡിക്കൽ േകാളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
ഭാര്യ: സുജ. മക്കൾ: അരുൺ, അമൃത മരുമക്കൾ: റിനു, അനു.