തിരൂർ: മൂച്ചിക്കലിൽ ബൈക്ക് ലോറിയിലിടിച്ച് ക്ഷേത്ര കലാകാരൻ മരിച്ചു. പുറത്തൂർ പുതുപ്പള്ളി മഠത്തിൽപടിയിൽ പരേതനായ ചേരിത്തറയിൽ താമിയുടെ മകൻ ഷാജി വിപഞ്ചികയാണ് (41) മരിച്ചത്. തിങ്കളാഴ്ച പുലർച്ച റോഡിൽ നിർത്തിയിട്ട ലോറിയിൽ ഷാജി സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഷാജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. വിപഞ്ചിക കലാക്ഷേത്ര ഗ്രൂപ് നടത്തിപ്പുകാരനും തിരൂർ താലൂക്ക് അസോസിയേഷൻ ഭാരവാഹിയുമാണ്. മാതാവ്: പരേതയായ ജാനകി. ഭാര്യ: വിപിന. മക്കൾ: ദൈത്യ, ദീപ്ത. സഹോദരങ്ങൾ: പത്മാവതി, വസന്ത, ബാലൻ, ബിന്ദു, സുജിത്ത്, പരേതയായ ജയ.