വൈരങ്കോട്: തെക്കൻ കുറ്റൂരിലെ ആദ്യകാല മുജാഹിദ് പ്രവർത്തകനും കെ.എൻ.എം മർകസുദ്ദഅ്വ കുറ്റൂർ ശാഖ വൈസ് പ്രസിഡൻറുമായ ആയപ്പള്ളി അലവി ഹാജി (77) നിര്യാതനായി. മുസ്ലിം ലീഗ് പ്രവർത്തകനായിരുന്നു. ഭാര്യ: ഖദീജ ഹജ്ജുമ്മ. മക്കൾ: മൂസ (അധ്യാപകൻ, ഇസ്ലാഹിയ മദ്റസ തെക്കൻ കുറ്റൂർ), കുഞ്ഞിമുഹമ്മദ് (എ.എ.കെ മാൾ തിരൂർ), ജമീൽ (മുഅല്ലിം, ഉമ്മുൽഖൈം), സീനത്ത് (അധ്യാപിക, ജി.എം.വി.എച്ച്.എസ്.എസ് വേങ്ങര ടൗൺ), റസിയ, സഫിയ (അധ്യാപിക അൽഫിത്റ സ്കൂൾ ചേന്നര), സബിത. മരുമക്കൾ: ഫൈസൽ മൂഴിക്കൽ (അധ്യാപകൻ ജി.എം.എൽ.പി സ്കൂൾ കോട്ടക്കൽ പുത്തൂർ, കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റി അംഗം), അബ്ദുല്ലക്കുട്ടി വെട്ടം, അമീൻ പെരുന്തിരുത്തി (സൗദി), മുഹമ്മദ് റിയാസ് തിരൂർ (അബൂദബി), മൈമൂന, ആരിഫ (ഇരുവരും അധ്യാപിക, അൽ ഫിത്റ സ്കൂൾ തിരൂർ), റബീഹ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് വടക്കേ പല്ലാർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.