കൊടുങ്ങല്ലൂർ: വീടിെൻറ െടറസിൽ കയറുന്നതിനിടെ കാൽവഴുതി വീണ് ഗൃഹനാഥൻ മരിച്ചു. പടാകുളം പടിഞ്ഞാറ് ബൈപാസ് റോഡിന് സമീപം നാലുമാക്കൽ ഹരിദാസാണ് (75) മരിച്ചത്. ഞായറാഴ്ച വൈകീട്ടായിരുന്നു അപകടം. ടറസിൽ ഉണക്കാനിട്ട അടക്ക വാരിയെടുക്കാൻ കയറുന്നതിനിടയിൽ സ്റ്റെപ്പിൽനിന്ന് കാൽവഴുതി വീഴുകയായിരുന്നു. ഉടൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ച മരിച്ചു. ഭാര്യ: സുഷമ. മക്കൾ: ബിൻസി, ബിനോയ് (ഖത്തർ). മരുമക്കൾ: എം.എസ്. സുനിൽ (ബഹ്റൈൻ) ഷൈനി. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.