പാങ്ങോട്: യുവാവിനെ വനത്തിനുള്ളിലെ മരത്തിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാങ്ങോട് ചന്തക്കുന്ന് ലക്ഷംവീട് കോളനിയില്‍ എ.ആര് നിവാസില്‍ റഷീദിെൻറയും അമ്മിണിയുടെയും മകന് അംജിതിെൻറ (31) മൃതദേഹമാണ് ഭരതന്നൂര്‍ കല്ലുമല വനമേഖലയില്‍ കാണപ്പെട്ടത്.
തിങ്കളാഴ്ച വൈകീട്ട് നാേലാടെ അംജിതും മറ്റ് രണ്ടുപേരുമായി വനത്തിനുള്ളിലേക്ക് ഓട്ടോയിലെത്തി. തുടര്‍ന്ന് ഫോണ്‍ ചെയ്യണമെന്ന് പറഞ്ഞ് ഓട്ടോഡ്രൈവറുടെ ഫോണും വാങ്ങി വനത്തിനുള്ളിലേക്ക് പോയി. തിരിച്ചെത്താന്‍ വൈകിയതിനാല്‍ പോയിനോക്കുമ്പോള്‍ ഒടിഞ്ഞുകിടന്ന അക്കേഷ്യ മരത്തിെൻറ ശിഖരത്തില്‍ തൂങ്ങിയനിലയില്‍ അംജിതിനെ കാണപ്പെെട്ടന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞതായി പൊലീസ് പറയുന്നു. സംഭവത്തില്‍ കേസെടുത്ത് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ഒപ്പമുണ്ടായിരുന്നവരെ പൊലീസ് കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്.