വളാഞ്ചേരി: ദേശീയ പാതയോരത്ത് കുഴഞ്ഞുവീണ് മരിച്ച നിലയിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം സംസ്കരിച്ചു. കഴിഞ്ഞ ബുധനാഴ്ച വളാഞ്ചേരി മൂച്ചിക്കൽ ദേശീയ പാതയോരത്താണ് 65 വയസ്സ് തോന്നിക്കുന്ന വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. ദിവസങ്ങളോളം കാത്തിരുന്നെങ്കിലും ആരും തിരിച്ചറിയാത്തതിനാൽ വളാഞ്ചേരി നഗരസഭയുടെ നേതൃത്വത്തിൽ മൃതദേഹം ഏറ്റെടുത്ത് സംസ്കരിക്കുകയായിരുന്നു.
മഞ്ചേരി മെഡിക്കൽ കോളജിൽ നിന്ന് പോസ്റ്റ്മോർട്ടം നടത്തി പൊന്നാനി പൊതുശ്മശാനത്തിലാണ് സംസ്കരിച്ചത്.
നഗരസഭ ജെ.എച്ച്.ഐ സുജിത്ത്, വളാഞ്ചേരി എസ്.ഐ മുരളി, ട്രോമാ കെയർ വളൻറിയർ ക്യാപ്റ്റൻ സൈഫു പാടത്ത്, അജീഷ്, വൈറ്റ് ഗാർഡുകളായ പി. നുറുദ്ദീൻ, സൈനു, ശിബിലി കൊടുമുടി, സി.കെ. നിസാർ, കെ.ടി. ഷാഫി തുടങ്ങിയവർ നേതൃത്വം നൽകി.