ഇരിങ്ങാലക്കുട: കൊരുമ്പിശ്ശേരി സ്വദേശി പുതുക്കാട്ടില്‍ വേണുഗോപാല്‍ (62) കോവിഡ് ബാധിച്ച് മരിച്ചു. ബഹ്റൈനിലെ സംഗമം ഇരിങ്ങാലക്കുടയുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയും എസ്.എന്‍.ഡി.പി യോഗം താണിശ്ശേരി സൗത്ത് ശാഖ വൈസ് പ്രസിഡൻറും ഒ.ബി.സി മോര്‍ച്ച ഇരിങ്ങാലക്കുട മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡൻറുമായിരുന്നു. കോവിഡ് ബാധിച്ച് വീട്ടില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രോഗം മൂർച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്. ഭാര്യ: അരുണ. മക്കള്‍: സുവര്‍ണ, പരേതനായ സുജിത്ത്. സംസ്കാരം കോവിഡ് മാനദണ്ഡപ്രകാരം ബുധനാഴ്ച രാവിലെ 9.30ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനില്‍.