കുന്നിക്കോട്: റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കവെ കാറിടിച്ച് കാൽനടയാത്രികൻ മരിച്ചു. ഇളമ്പൽ മുകളുവിള വീട്ടിൽ തങ്കച്ചൻ (87) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് 4.30 നായിരുന്നു അപകടം. കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ ഇളമ്പൽ ജങ്ഷനിലാണ് അപകടം നടന്നത്. പുനലൂരിൽനിന്ന് ഇളമ്പലിലേക്ക് വന്ന കാർ ദിശതെറ്റി വന്ന മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കവെ തങ്കച്ചനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ഓടിയെത്തിയ നാട്ടുകാർ ഇദ്ദേഹത്തെ പുനലൂർ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുന്നിക്കോട് പൊലീസ് കേസെടുത്തു. ഭാര്യ: അന്നമ്മ തങ്കച്ചൻ. മക്കൾ: സജിമോൻ, റെജിമോൻ. സംസ്കാരം കോട്ടവട്ടം കത്തോലിക്ക പള്ളി സെമിത്തേരിയിൽ നടക്കും.