മണ്ണഞ്ചേരി: ടിപ്പർ ലോറി ബൈക്കിലിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 13ാം വാർഡ് കാർത്തികയിൽ കരുണാകരക്കുറുപ്പ്-ബിന്ദു ദമ്പതികളുടെ മകൻ അഖിൽ കെ. കുറുപ്പാണ് (28) മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന ഭാര്യ കാർത്തിക തിരുന്നാൾ പരിക്കേറ്റ് ചികിത്സയിലാണ്. കഴിഞ്ഞ 28ന് രാത്രി 9.45ന് കൊല്ലം ബൈപാസിന് സമീപമായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ അഖിലിന് നെഞ്ചിനും കാർത്തികക്ക് കാലിനും തലക്കും പരിക്കേറ്റിരുന്നു. കാർത്തിക മെഡി ട്രീന ആശുപത്രിയിൽ ചികിത്സയിലാണ്. കൊല്ലം കിളികൊല്ലൂർ പൊലീസ് കേസെടുത്തു