കട്ടപ്പന: വീട് നിർമാണത്തിന് മുറിച്ചുമാറ്റുന്നതിനിടെ മരം തലയിൽ വീണ് പ്രധാനാധ്യാപകൻ മരിച്ചു. നെടുങ്കണ്ടം സെൻറ് സെബാസ്റ്റ്യൻ എൽ.പി സ്കൂൾ പ്രധാനാധ്യാപകൻ ഇരട്ടയാർ എഴുകുംവയൽ കൊച്ചുപറമ്പിൽ ലിജി വർഗീസാണ് (48) മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11.30ഒാടെ ഇരട്ടയാറിലെ സ്വന്തം സ്ഥലത്ത് നിർമിക്കുന്ന വീടിന് മരം മുറിച്ചുമാറ്റുന്നതിനിടെയാണ് സംഭവം. എതിർദിശയിലേക്ക് മറിഞ്ഞ മരം സമീപ കമുകിൽ തട്ടി ലിജിയുടെമേൽ വീഴുകയായിരുന്നു. നാട്ടുകാർ ഉടൻ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം വെള്ളിയാഴ്ച ൈവകീട്ട് അഞ്ചിന് എഴുകുംവയൽ നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: വെള്ളയാംകുടി സെൻറ് ജെറോംസ് ഹൈസ്കൂൾ അധ്യാപിക റെജിമോൾ. മക്കൾ: ബെനഡിക്ട്, ബെഞ്ചമിൻ, ആരോൺ ബെർണാഡ്.