കല്ലൂപ്പാറ: മലങ്കര ഓർത്തഡോക്സ് സഭ മലബാർ ഭദ്രാസന സീനിയർ വൈദികൻ കുന്നുംപുറത്ത് ഫാ. കെ.കെ. ഫിലിപ് (70) നിര്യാതനായി. ഭാര്യ: അയിരൂർ മേലേടത്ത് പുലിത്തിട്ട വടക്കേതിൽ സൂസമ്മ ഫിലിപ് (നിലമ്പൂർ മമ്പാട് ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ്, വടപുറം മാർ ക്ലീമീസ് യു.പി സ്കൂൾ റിട്ട. ഹെഡ്മിസ്ട്രസ്). മകൻ: കെൻസ് ഫിലിപ്. മരുമകൾ: സിമി സുൽത്താൻ ബത്തേരി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കടമാൻകുളം സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.