പോത്തന്‍കോട്: ശാന്തിഗിരി ആശ്രമം വൈസ് പ്രസിഡൻറ് സ്വാമി പരിപൂര്‍ണ ജ്ഞാനതപസ്വി (75) അന്തരിച്ചു. വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാര ചടങ്ങുകള്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ആശ്രമം വളപ്പില്‍ നടക്കും. രാവിലെ 10 മുതല്‍ പൊതുദര്‍ശനം.
കണ്ണൂർ കണ്ണപുരം തൈവിളപ്പിൽ കെ.പി. രാമെൻറയും കെ.വി. പാറു അമ്മയുടെയും മകനാണ്. (പൂര്‍വാശ്രമത്തിലെ നാമം ബാലകൃഷ്ണന് ടി.വി) ചെറുകുന്നം ഗവ. ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിനുശേഷം എയർഫോഴ്സിൽ പ്രവേശിച്ചു. 17 വർഷത്തെ സേവനത്തിനുശേഷം വിരമിച്ചു. ശാന്തിഗിരി ആശ്രമം ഗുരുധര്മപ്രകാശ സഭയിലെ സന്യാസിനി ജനനി നന്മപ്രിയ ജ്ഞാനതപസ്വിനി സഹോദരി പുത്രിയാണ്.
1999 ജൂലൈ 16ന് സന്യാസദീക്ഷ സ്വീകരിച്ച് ശാന്തിഗിരി ആശ്രമം ഗുരുധര്മപ്രകാശ സഭയില്‍ അംഗമായി. ആശ്രമത്തിെൻറ ഇന്നത്തെ പുരോഗതിക്കുപിന്നില്‍ നിസ്തുലമായ സംഭാവനകള്‍ അദ്ദേഹത്തിെൻറതാണ്. ശാന്തിഗിരി ആശ്രമം ന്യൂഡല്‍ഹി, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2013 മുതല്‍ ശാന്തിഗിരി ആശ്രമം വൈസ്പ്രസിഡൻറായി പ്രവര്‍ത്തിച്ചുവരുന്നു.