നെടുമങ്ങാട്: ആദ്യകാല കോൺഗ്രസ് നേതാവും നെടുമങ്ങാട് ബാറിലെ മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നിയോജക മണ്ഡലം മുൻ പ്രസിഡൻറുമായിരുന്ന നെടുമങ്ങാട് ബാങ്ക് ജങ്ഷന് സമീപം തപസ്യയിൽ എൻ. കൃഷ്ണൻ നായർ (86) നിര്യാതനായി. ജില്ലാ ഉപഭോക്തൃ തർക്കപരിഹാര ബോർഡ് അംഗമായിരുന്നു. നെടുമങ്ങാട് മുനിസിപ്പൽ റസിഡൻസ് വെൽഫെയർ സഹകരണസംഘം സ്ഥാപക പ്രസിഡൻറും നിലവിൽ ബോർഡ് അംഗവുമാണ്. ഭാര്യ: പരേതയായ രുഗ്മിണിയമ്മ. മക്കൾ: ബീന, പരേതരായ സുരേഷ് കുമാർ, ദിലീപ്കുമാർ. മരുമക്കൾ: ഗീത, ജീജ, പരേതനായ ഡോ. സുധാകരൻ നായർ. അടൂർ പ്രകാശ് എം.പി വസതിയിലെത്തി അന്തിമോപചാരം അർപ്പിച്ചു. സഞ്ചയനം ഞായറാഴ്ച 8.30ന്.