വെള്ളറട: ഗൃഹനാഥെൻറ മൃതദേഹം റബര്‍ പുരയിടത്തില്‍ കണ്ടെത്തി. വെള്ളറട താന്നിമൂട് എസ്.എസ് മന്ദിരത്തില്‍ എസ്. സജി (51)യുടെ മൃതദേഹമാണ് കഴിഞ്ഞദിവസം വീട്ടില്‍നിന്ന് രണ്ടര കിലോമീറ്റര്‍ അകലെയുള്ള ഈയംപൊറ്റ റബര്‍ പുരയിടത്തില്‍ കണ്ടെത്തിയത്. അലൂമിനിയം ഫാബ്രിക്കേറ്ററായിരുന്നു.
സജിയുടെ മുഖം പാറക്കെട്ടില്‍ ഇടിച്ച് ചതഞ്ഞ നിലയിലായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വെള്ളറട പൊലീസ് സ്ഥലത്തെത്തിയെങ്കിലും സംഭവം നടന്നത് തമിഴ്നാടിെൻറ ഭാഗമായ മാങ്കോടായിരുന്നതിനാല് ഉടന്‍ സ്ഥലത്തെത്തിയ അരുമാന പൊലീസ് മൃതദേഹം നാഗര്‍കോവില്‍ ആശാരിപള്ളം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം നടത്തിയ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. രണ്ടുദിവസം മുമ്പ് മുതല്ക്കേ സജിയെ കാണാനില്ലായിരുന്നെന്ന് ഭാര്യ സിന്ധു പൊലീസിനോട് പറഞ്ഞു. മകന്: ഭൗമസൂര്യന്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.