കൂടെ യാത്ര ചെയ്ത മകളുടെ നില ഗുരുതരം
ചാവക്കാട്: ദേശീയപാതയിൽ ബൈക്കിൽ ലോറിയിടിച്ച് വയോധികൻ മരിച്ചു. ബൈക്കിൽ കൂടെ യാത്ര ചെയ്ത മകളുടെ നില ഗുരുതരം. വെളിയങ്കോട് കരിയംപറമ്പിൽ രവീന്ദ്രനാണ് (65) മരിച്ചത്. മകൾ ലതികക്കാണ് (30) പരിക്കേറ്റത്. ബുധനാഴ്ച പുലർച്ചെ 4.30ഒാടെ ദേശീയപാതയിൽ തിരുവത്ര അതിർത്തിയിൽ നാരായണൻ വൈദ്യർ റോഡിനു സമീപമാണ് അപകടമുണ്ടായത്. ചാവക്കാട് ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കിൽ എതിർ ദിശയിൽനിന്ന് വന്ന ലോറി ഇടിക്കുകയായിരുന്നു. എടക്കഴിയൂർ ലൈഫ്കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രവീന്ദ്രനെ രക്ഷിക്കാനായില്ല. ലതികയെ വിദഗ്ധ ചികിത്സക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ശ്രീദേവിയാണ് രവീന്ദ്രെൻറ ഭാര്യ. മകൻ: രതീഷ്.