ഇരിങ്ങാലക്കുട: കരുവന്നൂരിലുണ്ടായ വാഹനാപകടത്തില്‍ തലക്ക് ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന ഇരുചക്രവാഹന യാത്രികന് മരിച്ചു. ഫെബ്രുവരി 28ന് രാത്രി ഏഴോടെയാണ് കരുവന്നൂര്‍ പുത്തന്‍തോടിന് സമീപം അപകടം നടന്നത്. തൃശൂര്‍ ഭാഗത്തുനിന്ന് വരുകയായിരുന്ന കോഴിക്കോട് സ്വദേശികള്‍ സഞ്ചരിച്ച കാറും ഇരിങ്ങാലക്കുട ഭാഗത്തുനിന്ന് വരുകയായിരുന്ന ബൈക്കും ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രികരെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതില്‍ തലക്ക് ഗുരുതര പരിക്കേറ്റ നാട്ടിക സ്വദേശി കൊടുവത്ത് കാഞ്ഞിരപറമ്പില്‍ ജഗജെൻറ മകന് ഷൈജനാണ് (23) മരിച്ചത്. സഹയാത്രികനായ ഒളരി സ്വദേശി വിഷ്ണു ചികിത്സയിലാണ്.