ജിദ്ദ: തിരൂരങ്ങാടി സ്വദേശിനിയായ യുവതിയെ ജിദ്ദ ശറഫിയയിൽ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരൂരങ്ങാടി സ്വദേശി എം.വി. റാഷിദിെൻറ ഭാര്യ മുബഷിറയാണ് (24) മരിച്ചത്. ശറഫിയ ബാഗ്ദാദിയയിൽ സിറ്റി മാക്സിന് സമീപത്തെ ഫ്ലാറ്റിൽ ചൊവ്വാഴ്ച രാത്രി ഒമ്പതിനാണ് ഇവരെ മരിച്ച നിലയിൽ കണ്ടത്. ഭർത്താവ് റാഷിദ് ജിദ്ദയിലെ ബേക്കറിയിൽ സെയിൽസ്മാനാണ്. മക്കൾ: ഇസ്സ, ഇസിൻ. കുടുംബം സന്ദർശക വിസയിൽ എത്തിയതായിരുന്നു. പിതാവ്: ഹംസ അരീക്കൻ. മാതാവ്: ഷംഷാദ്. മൃതദേഹം മോർച്ചറിയിൽ.