കരുനാഗപ്പള്ളി: കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ ഓടിച്ചിരുന്ന ആൾ മരിച്ചു; ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. ആലുംകടവ് മരുതൂർകുളങ്ങര തെക്ക് കോക്കേത്ത് വടക്കതിൽ (കൊല്ലാശ്ശേരിൽ കിഴക്കതിൽ) പുരുഷനാണ് (59) മരിച്ചത്. മരുതൂർക്കുളങ്ങര തെക്ക് ഷാരോൺ ഭവനത്തിൽ സാമുവേലിനാണ് (ലാലു) ഗുരുതരമായി പരിക്കേറ്റത്. ഇയാളെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലപ്പാട് ചെറിയഴീക്കൽ ക്ഷേത്രത്തിനു സമീപമായിരുന്നു സംഭവം. നിർമാണ തൊഴിലാളികളായിരുന്ന ഇരുവരും ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് വരുംവഴിയായിരുന്നു അപകടം. പുരുഷെൻറ ഭാര്യ: ഗീത. മക്കൾ: നീതു, അഞ്ജു. മരുമക്കൾ: ദിനേശ് ബാബു, രതീഷ്.