കമ്പളക്കാട്: വയനാടിെൻറ ജനകീയ ഡോക്ടർ എന്നറിയപ്പെട്ട ഡോ. ഷംസുദ്ദീൻ (55) നിര്യാതനായി. പക്ഷാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണം. 25 വർഷത്തോളമായി കമ്പളക്കാട് മിൻഷ നഴ്സിങ് ഹോമിൽ സേവനമനുഷ്ഠിക്കുകയായിരുന്നു. നിർധനർക്ക് സൗജന്യ ചികിത്സയും മരുന്നും നൽകിയിരുന്നു. ഡോ. ഷംസുദ്ദീൻ ഗ്രാമീണ മേഖലയിലെ രോഗികളുടെ ആശ്വാസമായിരുന്നു.കോഴിക്കോട് ജില്ലയിലെ പതിമംഗലത്തെ പുരാതന തറവാടായ വൈപോക്കിൽ അസൈനാർ കുട്ടി ഹാജിയുടെയും ഫാത്തിമയുടെയും മകനാണ്. സുൽത്താൻ ബത്തേരിയിലെ ആദ്യകാല ഡോ. അബ്്ദുള്ളയുടെ മകളായ നസ്രീനയാണ് ഭാര്യ. മക്കൾ: ഡോ. മിൻഷാ ഫാത്തിമ (എം.ഡി വിദ്യാർഥി, മൈസുരു ജെ.എസ്.എസ് മെഡിക്കൽ കോളജ്), ഡോ. ആമിനാ സിമ്രി (കോഴിക്കോട് മെഡിക്കൽ കോളജ്), ആയിഷ നീഹ, റയാ താൻസ. മരുമക്കൾ: ഡോ. മുഹമ്മദ് റിഷാദ് (ശിശുരോഗ വിദഗ്ധൻ, വിംസ് കോട്ടക്കൽ), ഡോ. അഷ്മിൽ (പരിയാരം മെഡിക്കൽ കോളജ്). സഹോദരങ്ങൾ: ഹാരിസ്, ഉബൈദ്, സഫിയ, ഫരീദ.