പാങ്ങോട്: നിയന്ത്രണംവിട്ട സ്കൂട്ടറില്നിന്നുവീണു യുവാവിന് ദാരുണാന്ത്യം. പാങ്ങോട് ഭരതന്നൂര്‍ അഞ്ചാനക്കുഴിക്കര ബ്ലോക്ക് നമ്പര്‍ 692ല്‍ പരേതരായ അപ്പുക്കുട്ടെൻറയും സരസ്വതിയുടെയും മകന് അഭിലാഷ് ആണ്(30) മരിച്ചത്. ചൊവ്വാഴ്ച രാത്രി എേട്ടാടെ ഭരതന്നൂര്‍ മാവുനിന്ന പച്ചയില്‍ െവച്ചായിരുന്നു അപകടം. വലിയ വയലിലുള്ള ഒരു പാറക്വാറിയിലെ ഡ്രൈവറായിരുന്ന ഇയാള്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ നിയന്ത്രണംവിട്ട സ്കൂട്ടറില്‍നിന്ന് തെറിച്ച് റോഡരികില്‍ കൂട്ടിയിട്ടിരുന്ന പാറയില്‍ തലയിടിക്കുകയായിരുന്നു. തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ നാട്ടുകാര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിെച്ചങ്കിലും ബുധനാഴ്ച പുലര്‍ച്ചയോടെ മരണമടഞ്ഞു. പാങ്ങോട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനൽകി.