നേമം: വയോധികെൻറ മൃതദേഹം വിളപ്പിൽ സ്വകാര്യവ്യക്തിയുടെ പുരയിടത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കുണ്ടമണ്‍കടവ് കാക്കുളം കെ.ഇ.ആര്.എ 43/2 ‘മഴവില്ല്’ വീട്ടില്‍ വിന്‍സൻറ് (69) ആണ് മരിച്ചത്. റിട്ട. വനംവകുപ്പ് ഡ്രൈവറാണ്.
വ്യാഴാഴ്ച രാവിലെ ആറരയോടെ മണ്ണെണ്ണയൊഴിച്ച് തീ കത്തിച്ചനിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഹൃദ്രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു വിന്‍സൻറ്. ആത്മഹത്യയാണെണന്നാണു പൊലീസിെൻറ പ്രാഥമിക നിഗമനം.പുരയിടത്തില്‍ നിന്ന് തീ ഉയരുന്നതുകണ്ട സ്വകാര്യവ്യക്തിയും നാട്ടുകാരും ചേര്‍ന്നാണ് വിവരം പൊലീസില്‍ അറിയിച്ചത്. വിളപ്പില്‍ശാല സി.ഐ ജി. സുരേഷ്കുമാറിെൻറ നേതൃത്വത്തിലുള്ള സംഘം മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് മോര്‍ച്ചറിയില്‍.ഭാര്യ ലളിത. മക്കള്‍: വിജില്‍ ലാല്‍, വിനിത റാണി. മരുമകന്: വിജയകുമാര്‍. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.