ബാലരാമപുരം: ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരത്ത് സ്വകാര്യആശുപത്രിയില്‍ ചികിത്സയിലായിരുന്ന കട്ടച്ചല്‍കുഴി വിജയാമൃതം വീട്ടില്‍ അജയകുമാര്‍ എ.വി (49) നിര്യാതനായി. ഞായറാഴ്ച രാത്രി 10.30ന് ബാലരാമപുരം ജങ്ഷന് സമീപം മാര്‍ക്കറ്റിന് മുന്‍വശമാണ് മറ്റൊരു ബൈക്ക് കൂട്ടിയിടിച്ച് അപകടമുണ്ടായത്. തലക്ക് ഗുരുതരമായി പരിക്കേറ്റ അജയകുമാര്‍ നാല് ദിവസമായി ഐ.സി.യുവിലായിരുന്നു. സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ ഉദ്യോഗസ്ഥനായിരുന്നു അജയകുമാര്‍. ഭാര്യ: ബിന്ദു എസ്.ആര്. മകന്: ആദര്‍ശ്.