കെട്ടിടത്തിൽനിന്ന് വീണ്
ചാലക്കുടി: കൊരട്ടിയിൽ ഇതര സംസ്ഥാന തൊഴിലാളി കെട്ടിടത്തിൽനിന്ന് വീണ് മരിച്ചു. കൊൽക്കത്ത സ്വദേശി റൂബൻ (22) ആണ് മരിച്ചത്. കൊരട്ടി ജങ്ഷനിൽ ഐ.സി.ഐ.സി.ഐ ബാങ്കിനു സമീപം പണി നടക്കുന്ന കെട്ടിടത്തിെൻറ അഞ്ചാം നിലയിൽ നിന്നാണ് വീണത്. വ്യാഴാഴ്ച ഉച്ചക്ക് 12.50നായിരുന്നു അപകടം. മൃതദേഹം ചാലക്കുടി സെൻറ് ജയിംസ് ആശുപത്രി മോർച്ചറിയിൽ. കൊരട്ടി പൊലീസ് മേൽനടപടി സ്വീകരിച്ചു.